പറവൂർ : കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് ജൈവ പച്ചക്കറികൃഷിയുടെ ഭാഗമായി നടീൽ ഉത്സവം, സൗജന്യ പച്ചക്കറി വിത്ത്, തൈ എന്നിവ വിതരണംചെയ്തു. നടീൽ ഉത്സവം ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ്ജ് തച്ചിലകത്ത് അദ്ധ്യക്ഷത വഹിച്ചു. അനിൽ ഏലിയാസ്, സി.ബി. ബിജി എന്നിവർ വിത്തുവിതരണം ചെയ്തു. വടക്കേക്കര കൃഷി ഓഫീസർ എൻ.എസ്. നിതു. സിജി രാജു, പി.എം. ശ്യാംലാൽ, ലെനിൻ കലാധരൻ, ഇന്ദിരാ ഗോപിനാഥ്, മേഴ്സി ജോണി, ഷറീറ്റ സ്റ്റീഫൻ, ബാങ്ക് സെക്രട്ടറി ടി.എൻ. ലസിത എന്നിവർ സംസാരിച്ചു.