കൊച്ചി : തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾക്കെതിരായി കേന്ദ്ര പൊതുമേഖലാ കോ ഓർഡിനേഷൻ കമ്മിറ്റി ആഗസ്റ്റ് 2 ന് അഖിലേന്ത്യ പ്രതിഷേധദിനം ആചരിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര ഗവൺമെന്റ് പിൻമാറുക -റെയിൽവേ സ്വകാര്യവത്കരണ നടപടികൾ അവസാനിപ്പിക്കുക എന്നീ മദ്രാവാക്യമുയർത്തി ആഗസ്റ്റ് 14ന് സി.ഐ.ടി.യു നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തും. പൊതുമേഖല സംരക്ഷണ മുദ്രാവാക്യമുയർത്തി ഒക്ടോബർ 2 ന് സ്വാശ്രയത്വ സംരക്ഷണ ദിനമായി ആചരിക്കും. അന്നു മുതൽ ഒരാഴ്ചക്കാലം കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള എല്ലാ വീടുകളിലും കയറി ഒപ്പുശേഖരണം നടത്തി കേന്ദ്ര ഗവൺമെന്റിന് കൈമാറാനും കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.