youth-fr
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരെ യൂത്ത്ഫ്രണ്ട് (ജേക്കബ്) പ്രവർത്തകരുടെ നേതൃത്വത്തിൽ അനുസ്മരിച്ചപ്പോൾ

ആലുവ: കാർഗിൽ യുദ്ധത്തിൻെറ 20 -ാം വാർഷികത്തോടനുബന്ധിച്ച് കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരെ യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രവർത്തകർ അനുസ്മരിച്ചു. ഗാന്ധി സ്‌ക്വയറിൽ നടന്ന അനുസ്മരണത്തിൽ വീരമൃത്യു വരിച്ച മലയാളി ലെഫ്. കേണൽ വിശ്വനാഥൻെറ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വീര ജവാൻമാരോടുള്ള ആദരസൂചകമായി മൺചെരാതുകൾ തെളിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെളളറക്കൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ വിനു അഗസ്റ്റിൻ, നിഥിൻ സിബി, സാൻജോ ജോസ്, എൻ.ഐ. രവീന്ദ്രൻ, ഡയസ് ജോർജ്, ഗോകുൽ രാജൻ, ഫെനിൽ പോൾ, ആൽബിൻ പ്ലാക്കൽ, വിപിൻ ഹരിപ്പാട്, അഷ്‌ക്കർ, ഉദയപ്പൻ എന്നിവർ പ്രസംഗിച്ചു.