ksrtc
.മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശുചി മുറിമാലിന്യം കെട്ടി കിടക്കുന്നു .'

# മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ദുരവസ്ഥ

മൂവാറ്റുപുഴ: നഗരഹൃദയത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്കാണെങ്കിൽ മൂക്കുപൊത്തി നിൽക്കാൻ ഒരുടവ്വലെങ്കിലും കൈയിൽ കരുതണം. ബസ് സ്റ്റാൻഡിലെ ഓഫീസ്‌ കെട്ടിടത്തിലെ ശൗചാലയത്തിൽ നിന്നുള്ള മാലിന്യം ടാങ്ക് നിറഞ്ഞ് പുറത്തേക്കൊഴുകി ദുർഗന്ധം പരത്തുകയാണ്. അശാസ്ത്രീയമായ ടാങ്ക് നിർമ്മാണമാണ് വിനയായതെന്നാണ് പരാതി. ഈച്ചയും കൊതുകും പെരുകുന്ന സാഹചര്യത്തിൽ പരിസരവാസികളും ഇതിന്റെ ദുരിതമനുഭവിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഒന്നരമാസം മുമ്പ് പ്രവർത്തനം ആരംഭിച്ച സ്റ്റാൻഡിന്റെ ദു:സ്ഥിതിയാണിത്.

മാലിന്യം കെട്ടിക്കിടക്കുന്നു

സ്റ്റാൻഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഗാരേജിനു മുന്നിലേക്ക് ആണ് മാലിന്യമൊഴുകിയെത്തുന്നത്. നേരത്തെ മണ്ണെടുത്ത ഈഭാഗത്ത് താഴ്ചയായതിനാൽ കുളം പരുവത്തിൽ കിടക്കുകയാണ്. ഇത് നിറഞ്ഞുകഴിയുമ്പോൾ മറുഭാഗത്ത് സ്റ്റാൻഡിലേക്കും സമീപപ്രദേശങ്ങളിലേക്കും ഒഴുകിയെത്തുന്നു. മഴപെയ്താൽ പിന്നെ പറയാനുമില്ല. പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന ഈ പ്രശ്നം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആരോഗ്യവകുപ്പ് അധികാരികളും ഉറക്കം നടിക്കുകയാണ്.

16

നിർമാണം പൂർത്തിയാക്കിയ ഓഫീസ് കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 12 ശൗചാലയങ്ങളുണ്ട്. ഇതിനു പുറമെ ജീവനക്കാർക്കായി നാലെണ്ണവും.

# പ്രശ്നം പരിഹരിക്കണം

മൂവാറ്റുപുഴ മേഖലയിൽ വൈറൽ പനി പടരുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടേയും പരിസരവാസികളുടേയും ആവശ്യം.