ആലുവ: തോട്ടുമുഖം പാലത്തിലെയും അപ്രോച്ച് റോഡിലെയും മാലിന്യങ്ങൾ തോട്ടുമുഖം റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ നീക്കംചെയ്തു. കാടുപിടിച്ചു കിടന്നതിനാൽ വഴിയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷീദ് പെരുമനതോട്ടത്തിൽ, നജീബ് പെരിങ്ങാട്ട്, ഫൈസൽ മണ്ണാറത്ത്, സെക്രട്ടറി ഹിലാൽ മിയ്യത്ത്, സാദത്ത് കുന്നത്ത്, ശിഹാബ് മണ്ണാറത്ത്, ഫൈസൽ കല്ലുങ്കൽ, ഷാഫി കല്ലുങ്കൽ, അബ്ബാസ് പെരിങ്ങാട്, ഷാജി പെരുമന തോട്ടത്തിൽ, ഷിബാസ് കല്ലുങ്കൽ, അയ്യൂബ് പുത്തൻ പുരയിൽ, കെരിം കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകി.