വായു മലിനീകരണത്തെ ചെറുക്കാൻ സൈക്കിൾ റാലി
----------------------------------------------

മരട്.മോട്ടോർ വാഹനങ്ങളുടെ അമിതമായ പുകമൂലം വായു മലിനീകരിക്കുമ്പോൾ ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സൈക്കിൾ റാലി നടത്തി.ചമ്പക്കര സെന്റ് ജെയിംസ് പള്ളിയിലെ സെന്റ് മാർട്ടിൻ ഫാമിലി യൂണിറ്റിലെ കുട്ടികളുടെ ആഭിമുഖ്യത്തിലാണ് സൈക്കിൾ റാലി നടത്തിയത്.ഇടവക അസിസ്റ്റന്റ് വികാരി ഫാ.മാർട്ടിൻ കച്ചിറയ്ക്കൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു.മരട് തോമസ്പുരത്തുനിന്ന് ആരംഭിച്ചറാലി ചമ്പക്കര പള്ളിയിൽ സമാപിച്ചു.സമാപനസംഗമംഇടവക വികാരി ഫാ.തോമസ് നരികുളം ഉദ്ഘാടനം ചെയ്തു.കെസിയ രൂപേഷ് അദ്ധ്യക്ഷയായിരുന്നു.പ്രസിഡണ്ട് ബിശാൽവർഗീസ്,സെക്രട്ടറി ജോബി ജോസഫ്, സി.ഗ്രേസ്മരിയാ,സി.നിതാ മരിയ,ജോസ്നറൂത്ത്,അനുഗ്രഹ എന്നിവർ പ്രസംഗിച്ചു പ്രശസ്ത ലാന്റ്സ്കേപ്പർ ചന്ദ്രൻപിള്ള ഫലവൃക്ഷത്തൈ വിതരണം നടത്തി.