tree
ആലുവ എം ജി മുനിസിപ്പൽ ടൗൺ ഹാളിന് മുന്നിൽ മറിഞ്ഞ് വീഴായ മരങ്ങൾ

ആലുവ: കാറ്റും മഴയും ശക്തമാകുമ്പോൾ ടൗൺ ഹാൾ പരിസരത്ത് യാത്രക്കാർക്ക്ഭീതി. എപ്പോൾ വേണമെങ്കിലും കടപുഴകി വീഴാവുന്ന മരങ്ങളാണ് വഴിയരികിൽ നിൽക്കുന്നത്. രാവിലെയും വൈകുന്നേരവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്ന സ്ഥലത്താണ് അപകടഭീഷണിയായി മരങ്ങൾത്.

മുനിസിപ്പൽ ടൗൺഹാൾ, പമ്പ് കവല എന്നിവിടങ്ങളിലായി അഞ്ച് മരങ്ങളാണ് ചരിഞ്ഞ് വേരുകൾ വിട്ട് നിൽക്കുന്നത്. വെട്ടിനീക്കാനായി വനം വകുപ്പ് അനുമതി നൽകിയിട്ടും ടെൻഡർ എടുക്കാൻ കരാറുകാരില്ലെന്നതാണ് അധികൃതരെ കുഴക്കുന്നത്. ടൗൺ ഹാളിന് മുന്നിലുള്ള മരം സമീപത്തെ ട്രാൻസ്‌ഫോമറിന് മുകളിലേക്ക് ചാഞ്ഞാണ് നിൽക്കുന്നത്. ഇത് കൂടാതെ സമീപം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലും മരം വീഴാറായി നിൽക്കുന്നുണ്ട്. പമ്പ് ജംഗ്ഷൻ മേഖലയിൽ ഇതുപോലെ മൂന്ന് മരങ്ങൾ വെട്ടി നീക്കാനായി വനം വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.

വെട്ടിമാറ്റാനായി തുക അനുവദിക്കുന്നില്ല.അതുകൊണ്ട്കരാറുകാർക്ക് താത്പര്യമില്ല.. മരം മുറിക്കുന്ന ചെലവിന് മുറിച്ചിട്ട മരം എടുക്കാൻ കരാറുകാരനെ അനുവദിക്കും.

വാർഡ് കൗൺസിലർ മിനി ബൈജു പറഞ്ഞു