മൂവാറ്റുപുഴ: തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണമുന്നണി സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. അനിൽ വർഗീസ്, അനീഷ് വി. ഗോപാൽ, എം.ടി. എൽദോസ്, കെ.എൻ. ജയപ്രകാശ്, അഡ്വ. എം.എസ്. ദിലീപ്, ബാബു ബേബി, ബേസിൽ സി. ബേബി, രാധാകൃഷ്ണൻ കെ.കെ, കെ.എൻ. രാജൻ, ദീപ വിജയൻ, ആൽഗ ടി.എ, സുശീല നീലകണ്ഠൻ, അനിൽ എ. എ എന്നിവരാണ് വിജയിച്ചത്.
1990 മുതൽ തുടർച്ചയായി ഇടതുപക്ഷമുന്നണിയുടെ നേതൃത്വത്തിലുള്ള സഹകരണസംരക്ഷണ മുന്നണിയാണ് ഭരണം നടത്തിവരുന്നത്. യു.ഡി.എഫിന്റെ നേതൃത്വത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നേതൃത്വം കൊടുത്ത പാനലും ബി.ജെ.പിയുടെ നേതൃത്വത്തിൽ ഏതാനും പേരും മത്സരരംഗത്തുണ്ടായിരുന്നു. ഇടതു മുന്നണിയുടെ നേതൃത്വത്തിൽ തൃക്കളത്തൂരിൽ വിജയാഹ്ലാദ പ്രകടനം നടത്തി.