കൊച്ചി : എസ്.എൻ.ഡി.പി. യോഗം പച്ചാളം ശാഖയിലെ ഗുരുചൈതന്യ മൈക്രോ ഫിനാൻസ് യൂണിറ്റ് വാർഷിക സമ്മേളനം ശാഖാ സെക്രട്ടറി ഡോ.എ.കെ. ബോസ് ഉദ്ഘാടനം ചെയ്തു. വനിതാ സംഘം സെക്രട്ടറി ജയ ഭാസി ആശംസ നേർന്നു. സെക്രട്ടറി സീമ സനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വപ്ന ബൈജു, രമിത സതീഷ് എന്നിവർ പ്രസംഗിച്ചു.