അങ്കമാലി : മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ എഴുപത്തിമൂന്നാമത് വാർഷികാഘോഷം നടന്നു . ലൈബ്രറി അങ്കണത്തിൽ റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് സുരേഷ് കീഴില്ലം ടി.പി. ബാലകൃഷ്ണൻ നായർ അനുസ്മരണവും മുഖ്യപ്രഭാഷണവും നടത്തി. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുനിൽ, ഗ്രാമ പഞ്ചായത്ത് അംഗം അൽഫോൻസ ഷാജൻ, സിനിമാ നടൻ ജെയിംസ് പാറയ്ക്കൽ, ഡോ. എടനാട് രാജൻ നമ്പ്യാർ, ഉഷ മാനാട്ട്, വിജയലക്ഷ്മി ചന്ദ്രൻ, ജിനി തരിയൻ, മീനാക്ഷി വത്സൻ, ടി.കെ. ജയൻ, ജോളി.പി.ജോസ്, സന്തോഷ് പുതുവാശേരി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ പ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചു. നാടകകൃത്ത് സുനിൽ.കെ. ചെറിയാൻ സംവിധാനം ചെയ്ത ഹ്രസ്വസിനിമ പ്രദർശിപ്പിച്ചു. ഗ്രാമക്ഷേമം നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ നൃത്തം, ശ്രുതിലയ അവതരിപ്പിച്ച നാടൻ പാട്ട് എന്നിവ ഉണ്ടായിരുന്നു.