കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിലെ പതിനാലാമത് ബിരുദദാന സമ്മേളനം നടന്നു. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ ഉദ്ഘാടനം ചെയ്തു. ഗുരുകുലം ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. കർണൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറിയും കോളേജ് എക്സിക്യുട്ടീവ് ഡയറക്ടറുമായ അഡ്വ. ടി.എ. വിജയൻ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് അഡ്വ. ജി. സന്തോഷ്‌കുമാർ, പ്രിൻസിപ്പൽ ഡോ. കെംദോസ്.പി പോൾ, ഡീൻ ഡോ. പി.ജി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.