മരട്:മരട് എസ്.എൻ.ഡി.പി.1522ശാഖയുടെ കീഴിലുളള ഗുരുജ്യോതി മൈക്രോഫൈനാൻസ് ഗ്രൂപ്പിലെ 17അംഗങ്ങൾ ചേർന്ന് തുടക്കം കുറിച്ച ഗുരുദേവപ്രതിഷ്ടാക്ഷേത്രങ്ങളിലേക്ക് തീർത്ഥയാത്ര നടത്തി.വൃതാനുഷ്ടാനങ്ങളോടെ തുരുത്തിക്ഷേത്രത്തിന്റെ വടക്കേഗുരുമന്ദിരത്തിൽ നിന്നും ദൈവദശകം ആലപിച്ചുകൊണ്ടായിരുന്നു സംഘം യാത്രതിരിച്ചത്.എസ്.എൻ.ഡി.പി.വനിതാസംഘം പ്രസിഡന്റ് സോഭന നടേശൻ,മൈക്രോഫൈനാൻസ് ജോ:കൺവീനർ ഗിരിജാ അരവിന്ദൻ,മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീനാരായണഗുരുദേവൻ എണാകുളം ജില്ലയിൽ പ്രതിഷ്ഠനടത്തിയ കുമ്പളങ്ങി അർദ്ധനാരീശ്വര്വക്ഷേത്രം,പളളൂരുത്തിശ്രീഭവാനീശ്വരക്ഷേത്രം,ചെറായിഗൗരീശ്വരക്ഷേത്രം,മൂത്തകുന്നം ശങ്കരനാരായണക്ഷേത്രം,ആലുവഅദ്വൈതാശ്രമം,തോട്ടുമുഖം നാരായണഗിരി എന്നിവിടങ്ങളിലേക്ക് വെളുപ്പിന് 6ന് ആരംഭിച്ച് വൈകീട്ട് 6ന് സമാപിച്ചു.കുടുംബയൂണിറ്റുകളും എസ്.എൻ.ഡി.പി.ശാഖയും സഹകരിച്ച് നിശ്ചിത ദിവസം യൂണിറ്റഗങ്ങളുമായികുടുംബസമ്മേതം നടത്തുന്ന ഇത്തരം തീർത്ഥയാത്രകൾ ഉയർന്ന സദാചാരമുല്യങ്ങളും,ചരിത്രബോധവും,ഐക്യവുംഉളള തലമുറയെ വാർത്തെടുക്കുവാൻ ഉപകരിക്കുമെന്ന് ശോനനടേശനും,ഗിരിജാ അരവിന്ദനും പറഞ്ഞു.