കടവന്ത്ര : എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ആർ. ശങ്കർ കുടുംബ യൂണിറ്റ് യോഗം കണ്ണൻ കൊരക്കനാശേരിയുടെ വസതിയിൽ കൺവീനർ ജയ നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

കെ.എം. അനന്തൻ പ്രഭാഷണം നടത്തി. മട്ടലിൽ ഭഗവതി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ശാഖാ സെക്രട്ടറി കെ.കെ. പ്രകാശൻ, കുമാരി സുകുമാരൻ, തങ്കം ബാലകൃഷ്ണൻ, പ്രസീദ സജീവ് എന്നിവർ പ്രസംഗിച്ചു.