വൈപ്പിൻ: ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിലെ സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചു. 7067 വോട്ടുകൾ പോൾ ചെയ്തു. രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാനലിൽ ഉള്ളവർ വിജയിച്ചത്. നിലവിലെ പ്രസിഡന്റ് എൽ.ഡി.എഫിലെ ആൽബി കളരിക്കലിനാണ് കൂടുതൽ വോട്ട് ലഭിച്ചത്. 4133. വിജയികൾ: ആൽബി കളരിക്കൽ, ബാബു വെട്ടിത്തറ, ടി.എ. മുഹമ്മദ്, ലോകാസ് ലോറൻസ്, ടി.ജി. സദാശിവൻ , എ. എ. സാബു, സുമൻ അഴീക്കകത്ത്, ആനി ഡേവിഡ്, ബിന്ദു വേണു, ശ്രീജ കോമത്ത്, സുബിൻ രാഘവൻ. എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തി.