പറവൂർ: പറവൂർ സഹകരണ ബാങ്ക് (1759) ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായ 13 പേരും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളെ മൂവായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. എം. പി. ഏഞ്ചൽസ്, കെ.ബി. ചന്ദ്രബോസ്, സി.പി. ജിബു, വിജയകുമാർ ജെ, കെ.എ. വിദ്യാനന്ദൻ, എം.എ. വിദ്യാസാഗർ, ഇ.പി. ശശിധരൻ, വി.എസ്. ഷഡാനന്ദൻ, ടി.വി. നിഥിൻ, ജ്യോതി ദിനേഷ്, ദീദി കെ.ആർ, ശ്രീദേവി അപ്പുക്കുട്ടൻ, സുനിൽ സുകുമാരൻ എന്നിവരാണ് വിജയിച്ചവർ. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരത്തിൽ ആഹ്ളാദ പ്രകടനം നടത്തി.