കൊച്ചി: പ്രളയത്തെ തുടർന്ന് നാശം സംഭവിച്ച കാർഷിക സമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിനായി ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച സമൃദ്ധി 2019 ന് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഷിപ്പി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ എ.എം. ഇസ്മയിൽ, ലീന വിശ്വനാഥൻ, ടി.ഡി. സുധീർ, പഞ്ചായത്ത് അംഗങ്ങളായ എം.എൻ. അനിൽകുമാർ, റിനു ഗിലീഷ്, കെ.എ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ വിജയമാലിനി, സുചിത്ര, സുജിത, നയന, ഷാലി, കൃഷി ഓഫീസർ ആതിര എന്നിവർ സംസാരിച്ചു.