മൂവാറ്റുപുഴ: പിതൃുതർപ്പണത്തിന് പ്രസിദ്ധിയാർജിച്ച മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ കർക്കടക വാവുബലിക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ അറിയിച്ചു. കർക്കടക വാവുദിനമായ 31 ന് പുലർച്ചെ 4ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി ബിജു ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. വാഹന പാർക്കിംഗിന് സൗകര്യങ്ങൾ ചെയ്തിട്ടുണ്ട്. 400 പേർക്ക് ഒരേ സമയം ബലിയിടുന്നതിനായി ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തായി വലിയ പന്തൽകെട്ടി പ്രത്യേകം സജ്ജീകരിച്ചിരിക്കുകയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബലിപ്പുരകൾ ഒരുക്കിയിട്ടു

ണ്ട്.