school
പ്രളയംവൻ നാശം വിതച്ച അസമിലെ ജനങ്ങൾക്ക് ആസാമിനൊരു കൈതാങ്ങ് പദ്ധതി പ്രകാരം ശേഖരിച്ച വസ്ത്രങ്ങൾ സ്കൂൾ പ്രിൻസിപ്പൽ റോണി മാത്യു ബി.പി.സി കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഏയ്ഞ്ചൽ പൗലോസിന് കൈമാറുന്നു.

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെയും പിറമാടം ബസേലിയോസ് സെക്കൻഡ് കോളേജിലെയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ആസമിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ശേഖരിച്ചു നൽകി. വസ്ത്രങ്ങൾ, ബഡ്ഷീറ്റ്, മെഴുകുതിരി, തീപ്പെട്ടി, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവ സ്കൂൾ പ്രിൻസിപ്പൽ റോണി മാത്യു ബി.പി.എസ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഏയ്ഞ്ചൽ പൗലോസിന് കൈമാറി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ടിന്റുമാത്യു, ജോസിൻജോർജ്, റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, വിനോദ് ഇ.ആർ, പൗലോസ്. ടി, അനിത കെ.സി, സൗമ്യ, കൃഷ്ണപ്രിയ, വോളന്റിയർമാരായ സ്റ്റഫിൻഷാജി, ജോയൽറോയ്, ബിബിൻരവി, രാഹുൽ വി.എം തുടങ്ങിയവർ നേതൃത്വം നൽകി.