rice

മുംബയ്: ഇന്ത്യയുടെ അരിക്കച്ചവടം ഇക്കൊല്ലം പാളും. കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ അരി കയറ്റുമതിയിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് ആശങ്ക. ആഫ്രിക്കയിലേക്കാണ് ഇന്ത്യൻ അരി കാര്യമായി പോകുന്നത്. ഏറ്റവും വലിയ അരി ഉത്പാദകരായ ചൈന വൻതോതിൽ വിലകുറച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ അരി ഇറക്കുന്നതും മ്യാൻമറും വിയറ്റ്നാമും തായ്‌ലൻഡും വിപണി പിടിക്കുന്നതും ഭീഷണിയാണ്. അരിക്കപ്പലുകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങളും അരി കയറ്റുമതിക്ക് നൽകി വന്ന ആനുകൂല്യങ്ങളും ഇക്കുറി ഇല്ലാതായി.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ 11.5 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്തു. ഇതുതന്നെ മുൻവർഷത്തേക്കാൾ 7.2 ശതമാനം കുറവായിരുന്നു. ബംഗ്ളാദേശ്, നേപ്പാൾ, ബെനിൻ, സെനഗൽ എന്നിവിടങ്ങളിലേക്കാണ് സാധാരണ അരി വിൽക്കുന്നത്. ബസുമതി അരി ഇറാൻ, സൗദി അറേബ്യ, ഇറാക്ക് എന്നിവിങ്ങളിലേക്കും.

ബസുമതി അരിക്കച്ചടവത്തിൽ പാക്കിസ്ഥാനാണ് നമ്മുടെ എതിരാളി. വിയറ്റ്നാമും മ്യാൻമറും വലിയ ഓഫറുകളുമായി രംഗത്ത് വന്നതോടെ പച്ചരി കയറ്റുമതിയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. പല സംസ്ഥാനങ്ങളും അരിയുടെ താങ്ങുവില കൂട്ടിയതും ഇന്ത്യൻഅരിക്ക് വിലയേറാൻ കാരണമായി.