balavedi
വള്ളത്തോൾ സ്മാരക വായനശാല ബാലവേദിയുടെ അംഗത്വ വിതരണം തസ്‌ലീൻ ഞാറ്റുവീട്ടിലിനു നൽകി ലിയാക്കത്ത് അലിഖാൻ സായിബ് ഉദ്ഘാടനം ചെയ്യുന്നു. ഷൗക്കത്ത് അലി, അബ്ദുൽ കലാം, മഹേഷ് കെ.എം തുടങ്ങിയവർ സമീപം

പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ എടത്തല മുള്ളൻകുഴി നന്മ ചാരിറ്റിവിംഗ് സാധുജന സഹായനിധി സമിതിയുടെ സഹകരണത്തോടെ അംഗത്വ വിതരണവും ശാസ്ത്രക്ലാസും സംഘടിപ്പിച്ചു. നന്മ പ്രസിഡന്റ് അബ്ദുൽസലാം അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് എറണാകുളം ജില്ലാ സെക്രട്ടറി ലിയാക്കത്ത് അലിഖാൻ സായിബ് ബാലവേദി അംഗത്വം തസ്‌ലീൻ ഞാറ്റുവീട്ടിലിനു നൽകി ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖലാ ബാലവേദി കൺവീനർ എൻ.ഒ. ബാബു ശാസ്ത്ര ക്ലാസെടുത്തു. നന്മയുടെ സെക്രട്ടറി അബ്ദുൽ കരിം, റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷൗക്കത്ത് അലി, അബ്ദുൽ കലാം, വായനശാല സെക്രട്ടറി മഹേഷ് കെ.എം, പ്രസിഡന്റ് ജേക്കബ് സി. മാത്യു, നന്മ യൂത്ത് വിംഗ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, സെക്രട്ടറി രേഷ്മ രവി, യുസഫ് തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ നിസാർ സ്വാഗതവും യുസഫ് മുള്ളൻകുഴി നന്ദിയും പറഞ്ഞു.