shalan
ഷാലൻ വള്ളുവശേരിയുടെ പുസ്തകങ്ങൾ കെ.എൽ. മോഹനവർമ്മ പ്രകാശനം ചെയ്യുന്നു. ഷാലൻ വള്ളുവശേരി, ഡോ.ടി.എൻ. വിശ്വംഭരൻ, എ.കെ. പുതുശേരി, പി.യു. അമീർ എന്നിവർ സമീപം

കൊച്ചി : ഷാലൻ വള്ളുവശേരി രചിച്ച ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണ്, ഹേറോദേസ് എന്നീ പുസ്തകങ്ങളുടെ പ്രകാശനവും കാറ്റിലുലയും പൂക്കൾ എന്ന നോവലിന്റെ ആസ്വാദനവും സമസ്ത കേരള സാഹിത്യ പരിഷത്ത് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്നു.

പുസ്തകങ്ങളുടെ പ്രകാശനം ഡോ.ടി.എൻ. വിശ്വംഭരൻ ആദ്യപ്രതി കെ.എൽ. മോഹനവർമ്മ, അയ്‌മനം രവീന്ദ്രൻ എന്നിവർക്ക് നൽകി നിർവഹിച്ചു. ചർച്ച കെ.എൽ. മോഹനവർമ്മ ഉദ്ഘാടനം ചെയ്തു. എ.കെ. പുതുശേരി അദ്ധ്യക്ഷത വഹിച്ചു. പി.യു. അമീർ, രമേശ് പൈ, ഖദീജ സെയ്തു മുഹമ്മദ്, അക്ബർ ഇടപ്പള്ളി എന്നിവർ പ്രസംഗിച്ചു.