കൊച്ചി:കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ എരൂർ പിഷാരികോവിൽ ക്ഷേത്രത്തിലെ പട്ടികജാതിക്കാരനായ ജീവനക്കാരനെ കഴകക്കാരൻ ജാതിയുടെ പേരിൽ അവഹേളിച്ചതായി പരാതി.

ക്ഷേത്രത്തിലെ കഴകം ചുമതലയുള്ള കുടുംബാംഗമായ പരമേശ്വരനെതിരെ കൗണ്ടർ ജീവനക്കാരനായ എസ്.അഭിലാഷാണ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ അഭിലാഷിനെ പിഷാരി കോവിൽ ക്ഷേത്രത്തിൽ നിന്ന് സ്ഥലംമാറ്റി. ഇതേ ഗ്രൂപ്പിൽ തന്നെയുള്ള ചക്കംകുളങ്ങര ക്ഷേത്രത്തിലേക്കാണ് സ്ഥലംമാറ്റം.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അഭിലാഷ് ഇവിടെ ജോലിക്കെത്തിയത്. കാരാഴ്മയായി കഴകം ചെയ്തുവരുന്ന അമ്മയെ സഹായിക്കാൻ എത്തിയപ്പോൾ അഭിലാഷ് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി പരമേശ്വരൻ തൃപ്പൂണിത്തറ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

കീഴ്ജാതിക്കാരനായ തന്നെ പിഷാരികോവിൽ ക്ഷേത്രത്തിൽ നിന്ന് ഒഴിവാക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ഈ പരാതിയെന്നും തന്നെ ജാതിയ‌ുടെ പേരിൽ പരമേശ്വരനാണ് ആക്ഷേപിച്ചതെന്നും അഭിലാഷ് പറയുന്നു.

ഇതിന് മുമ്പും പിന്നാക്കക്കാരായ ക്ഷേത്രജീവനക്കാർക്കെതിരെ പരാതി നൽകലും ജാതി അവഹേളനം നടക്കലും ഇവിടെ ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്.