വൈപ്പിൻ: സാമൂഹിക ആതുര സേവന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച് മൺമറഞ്ഞ സർവ്വോദയം കുര്യന് സ്മാരകം സ്ഥാപിക്കണമെന്ന് എസ്. ശർമ്മ എംഎൽഎ പറഞ്ഞു.ഞാറയ്ക്കലിൽ കുര്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശർമ്മ.സർവ്വോദയം കുര്യൻ സ്മാരക ട്രസ്റ്റിന്റെ 19-ാം വാർഷിക പൊതുയോഗം പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. അരവിന്ദാക്ഷൻ ബി. തച്ചേരി അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായി പോൾ ജെ. മാമ്പിള്ളി (പ്രസിഡന്റ്), അരവിന്ദാക്ഷൻ ബി. തച്ചേരി (വൈസ് പ്രസിഡന്റ്), ജോണി വൈപ്പിൻ (കൺവീനർ), എം. എൻ. മോഹൻഷാജി (ജനറൽസെക്രട്ടറി), ജോസഫ് നരികുളം (ജോ. സെക്രട്ടറി), ഫ്രാൻസീസ് അറയ്ക്കൽ (ട്രഷറർ), ജോസഫ് കിഴക്കേടൻ, പി. പി. ടൈറ്റസ്, ഫ്രാൻസീസ് കുര്യാക്കോസ്, അംബിക രാഘവൻ, റോസ്‌ലി ജോസഫ്, കെ. കെ. പാർത്ഥൻ, കെ. എസ്. പത്മനാഭൻ, ആന്റണി പുന്നത്തറ, സെബാസ്റ്റ്യൻ തേക്കാനത്ത് (കമ്മറ്റി അംഗങ്ങൾ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.