കൊച്ചി: ഹോട്ടൽ ജീവനക്കാർക്കും ഉടമകൾക്കും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ സംബന്ധിച്ച പരിശീലനം ആരംഭിച്ചു. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
ഫുഡ്‌സേഫ്റ്റി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കേഷൻ (ഫോസ്റ്റാക് ) പരിശീലന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ ജേക്കബ് തോമസ്, ഫുഡ് സേഫ്റ്റി ഓഫീസർ ദിലീപ്കുമാർ, ജില്ലാ സെക്രട്ടറി ടി.ജെ. മനോഹരൻ, സിറ്റി യൂണിറ്റ് ട്രഷറർ കെ.ടി. റഹിം എന്നിവർ സംസാരിച്ചു.