വൈപ്പിൻ: ചെറായി സമുദായ ചന്ദ്രികസഭ വാർഷിക പൊതുയോഗം പ്രസിഡന്റ് പി.വി. ഗോപാലന്റെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി എം.കെ. സോമനാഥൻ, ഖജാൻജി കെ.കെ. ശ്രീവിലാസൻ, എം.എൽ. അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ഭാരവാഹികളായി എം.എൽ. അരവിന്ദാക്ഷൻ (പ്രസിഡന്റ്), സി.എം. മോഹൻദാസ് (സെക്രട്ടറി), പി.പി. ഉമാകാന്തൻ (ഖജാൻജി), എം.എ. പ്രദീപ്, കെ.എ. മഹേഷ്, എ.ആർ. ദാസൻ, എം.ഡി. സതീശൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.