കൊച്ചി : വിരമിച്ച ബാങ്ക് ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാനറാ സൗത്ത് ബ്രാഞ്ചിന് മുൻപിൽ ധർണ നടത്തി. ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ പ്രസിഡന്റ് പി.എൻ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

ബെഫി ദേശീയ പ്രസിഡന്റ് സി.ജെ. നന്ദകുമാർ, കെ.ജി.ഐ.ഇ.യു സംസ്ഥാന പ്രസിഡന്റ് സി.ബി. വേണുഗോപാൽ, പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. മോഹനൻ, സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.കെ. ഹസൻ റാവുത്തർ എന്നിവർ പ്രസംഗിച്ചു.

പെൻഷൻതുക വർദ്ധിപ്പിക്കുക, കുടുംബ പെൻഷൻ പുന:സംഘടിപ്പിക്കുക, മെഡിൽ ഇൻഷ്വറൻസ് പ്രീമിയം വർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.