കൊച്ചി : അമേരിക്കൻ ഊർജ വകുപ്പിന്റെ സഹായത്തോടെ ലോറൻസ് ബെർക്ലി നാഷണൽ ലാബിലെ (ബെർക്ലി ലാബ്) ഗവേഷകർ തയാറാക്കിയ ഗൈഡ് ബുക്കായ ബിൽഡിംഗ് ഇന്നവേഷൻ ഗൈഡ് (ബി.ഐ.ജി.) ഇന്ത്യയിൽ പുറത്തിറക്കി.
കെട്ടിടമേഖലയിൽ ഊർജം പരമാവധി ലാഭിക്കുന്നത് ഗൈഡിൽ വിവരിക്കുന്നു. മികച്ചതും ഹരിതവും ഊർജ പര്യാപ്തവുമായ കെട്ടിടങ്ങൾക്ക് ആവശ്യമായ സാങ്കേതിക മാർഗനിർദേശങ്ങൾ ഗൈഡ് നൽകുന്നതായി യു.എസ് ഇന്ത്യ സെന്റർ ഫോർ ബിൽഡിംഗ് എനർജി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ പ്രോഗ്രാം ഡയറക്ടർ രേഷ്‌മ സിംഗ് പറഞ്ഞു.
ഊർജം ലാഭിക്കുന്ന നിർമ്മാണരീതികളാണ് ഗൈഡിൽ അവതരിപ്പിക്കുന്നതെന്ന് സ്റ്റാർട്ടപ്പ് കമ്പനിയായ ഫാസിലോയുടെ സി.ഇ.ഒയും സഹ സ്ഥാപകനുമായ പ്രഭു രാമചന്ദ്രൻ പറഞ്ഞു.