തൃപ്പൂണിത്തുറ : എസ്.എൻ.ഡി.പി യോഗം തെക്കുഭാഗം ശാഖയിലെ വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, ആയുർവേദ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സോമൻ മാനാറ്റിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.പ്രഹ്ളാദൻ ക്ളാസ് നയിച്ചു. സനിൽ പൈങ്ങാടൻ, രാഗേഷ് ,വനിതാ സംഘം കൺവീനർ ബിന്ദു ഷാജി,യൂത്ത് മൂവ്മെന്റ് കൺവീനർ പി.ആർ. ജയൻ എന്നിവർ സംസാരിച്ചു.