കൊച്ചി : ഓണത്തിന് മുന്നോടിയായി പതിവുപോലെ ബംഗാളിൽ നിന്നുള്ള നെയ്ത്തുകാർ തങ്ങൾ നെയ്തെടുത്ത സാരികളുമായി കൊച്ചി നഗരത്തിലെത്തി. എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ രംഗ് മഹൽ എന്ന സംഘടനയാണ് ബംഗാളിലെ തനത് നെയ്ത്തുകാരുടെ നെയ്ത്തുത്പന്നങ്ങൾ പ്രദർശനത്തിനും വിൽപനയ്ക്കുമായി എത്തിച്ചിരിക്കുന്നത്. ആഗസ്റ്റ് 5 വരെയാണ് പ്രദർശനം.

പ്രളയത്തിൽ നിന്ന് കരകയറിയ കേരളത്തിനായി 'നിങ്ങൾക്കിഷ്ടപ്പെട്ട ഡിസൈനുകൾ നിങ്ങൾ കൊതിക്കുന്ന വിലയിൽ' എന്ന തീമിലാണ് ഇത്തവണ വസ്ത്രങ്ങൾ എത്തിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒറിജിനൽ ബംഗാളി സാരികൾ പോക്കറ്റിലൊതുങ്ങുന്ന വിലയിൽ എത്തിക്കാനാണ് ഇവർ ശ്രമിച്ചിരിക്കുന്നത്.തനത് നെയ്ത്തായതിനാൽ ഓരോ സാരിയ്ക്കും അതിന്റേതായ പ്രത്യേകതകളുണ്ടാകുമെന്ന് എക്സിബിഷൻ കോർഡിനേറ്റർ ഷൊർമിള പറയുന്നു. ബംഗാളിലെ ഉൾഗ്രാമങ്ങളിൽ നിന്നുള്ള നെയ്ത്തുകാരിൽ നിന്നാണ് പ്രദർശനത്തിനായുള്ള സാരികൾ ശേഖരിക്കുന്നത്. അയ്യായിരം സാരികളുമായി തുടങ്ങിയ പ്രദർശനത്തിൽ ഓരോ ദിവസവും 100 പുതിയ ഡിസൈനുകളുടെ സാരികൾ ഉൾപ്പെടുത്തുന്നുണ്ട്.

#12-ാം തവണയാണ് ,​പ്രദർശനവുമായി കൊച്ചിയിലെത്തുന്നത് 12-ാം തവണയാണ്

# 700 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ലിനൻ, ഖാദി, മട്ക തുടങ്ങി വിവിധതരം തുണികളിൽ നെയ്തെടുത്ത സാരികളിൽ കേരളത്തിന്റെ പച്ചപ്പും കാട്ടുമൃഗങ്ങളും നാടോടിക്കഥകളുമെല്ലാം ഡിസൈനുകളാകുന്നുണ്ട്.