അങ്കമാലി : അങ്കമാലി നഗരസഭയും എൻ.എച്ച്.എം ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി ഡിസ്‌പെൻസറിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ കർക്കടക കഞ്ഞിവിതരണവും നടത്തി. ചെയർപേഴ്‌സൺ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ. സലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലിവർഗീസ്, ഷോബി ജോർജ്, കൗൺസിലർമാരായ റീത്തപോൾ, ടി.വൈ. ഏല്യാസ്, എം.ജെ. ബേബി, ബിനു.ബി അയ്യമ്പിള്ളി, ലീല സദാനന്ദൻ, സിനിമോൾ മാർട്ടിൻ, ഡോ. ബിന്ദു കെ.വി, ഡോ.ശ്രീലത പി.ജി, ഡോ. ലക്ഷ്മി പത്മനാഭൻ , ഡോ. അജിത് പി.ആർ എന്നിവർ സംസാരിച്ചു.