തൃപ്പൂണിത്തുറ: കർക്കടക വാവ് ബലിതർപ്പണത്തിനായി മുളന്തുരുത്തി പാഴൂർ മഹാദേവക്ഷേത്രത്തിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തി. നെട്ടൂർ മഹാദേവക്ഷേത്രം, എരൂർ പോട്ടയിൽ ക്ഷേത്രം, പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം, തെക്കൻപറവൂർ മഹാദേവ ക്ഷേത്രം, കണയന്നൂർ മഹാദേവക്ഷേത്രം, തിരുവാങ്കുളം, പെരുന്നിനാകുളം, ഇരുമ്പനം എന്നിവിടങ്ങളിലെല്ലാം ബലിയിടൽ നടക്കും.
ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ കർക്കടക വാവ് ബലിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗകര്യങ്ങൾ ഏർപ്പെടുത്തി. പുലർച്ചെ 5 മുതൽ ബലിയിടൽ തുടങ്ങും.
ചോറ്റാനിക്കര കുഴിയേറ്റ് ക്ഷേത്രം, ഉദയംപേരൂർ പൊതുമന്ദിരം, തെക്കുംഭാഗം തറമേക്കാവ്, കുമാരമംഗലം , എട്ടെന്നിൽ ക്ഷേത്രം എന്നിവിടങ്ങളിലും കർക്കടക വാവ് ചടങ്ങുകൾ ഉണ്ടാകും.
#തിരുവാങ്കുളം: എസ്.എൻ.ഡി.പി യോഗം 2948-ാ ം നമ്പർ തിരുവാങ്കുകുളം ശാഖയുടെ ആഭിമുഖ്യത്തിലുള്ള കവലീശ്വരം ഗുരുദേവ ക്ഷേത്രത്തിലെ കർക്കടക വാവുബലിതർപ്പണം നാളെ (ബുധൻ) രാവിലെ 5മുതൽ 10 വരെ ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് സെക്രട്ടറി വി.എൻ. ചന്ദ്രൻ അറിയിച്ചു.
# കാഞ്ഞിരമറ്റം - ആമ്പല്ലൂർ ശ്രീനാരായണ ധർമ്മപ്രകാശിനി സഭവക ശ്രീസുബ്രഹ്മണ്യപുരം ക്ഷേത്രത്തിലെ വാവുബലിതർപ്പണം ക്ഷേത്രാങ്കണത്തിൽ രാവിലെ 5.30 മുതൽ നടക്കുമെന്ന് സെക്രട്ടറി സി.കെ. രാജേന്ദ്രൻ അറിയിച്ചു.
# ചൂരക്കാട്: തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനാരായണ ധർമ്മപോഷിണി സഭയുടെ ആഭിമുഖ്യത്തിലുള്ള ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വാവുബലി പുലർച്ചെ 4.30 മുതൽ നടക്കുമെന്ന് സെക്രട്ടറി ഉമാ ശങ്കർ അറിയിച്ചു.
# എസ്.എൻ.ഡി.പി യോഗം 2842-ാം നമ്പർ കണയന്നൂർ - ചോറ്റാനിക്കര എസ്.എൻ.ഡി.പി യോഗം ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീവല്ലീശ്വരം ക്ഷേത്രത്തിലെ വാവുബലി തർപ്പണം രാവിലെ 5 മുതൽ നടക്കുമെന്ന് സെക്രട്ടറി എ.ഐ. സുരേന്ദ്രൻ അറിയിച്ചു.
#
കർക്കടക വാവുബലി
ഉദയംപേരൂർ ശ്രീ നാരായണ വിജയസമാജം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർക്കടകവാവു ബലിയോടനുബന്ധിച്ച് ബലിതർപ്പണം നാളെ രാവിലെ നാലിന് ആരംഭിക്കും. ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മേൽശാന്തി ഷാജി തമ്മണ്ടിൽ മുഖ്യ കാർമ്മികത്വം വഹിക്കും
#
കർക്കടക വാവുബലി തർപ്പണം
# ഉദയംപേരൂർ 1084-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം വക ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കർക്കടക വാവുബലിതർപ്പണം നാളെ വെളുപ്പിന് 4ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ക്ഷേത്രം മേൽശാന്തി ഷാജി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.
# തെക്കൻപറവൂർ 200-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം വക ശ്രീവേണുഗോപാല ക്ഷേത്രത്തിലെ കർക്കടക വാവുബലി നാളെ വെളുപ്പിന് 4.30ന് ക്ഷേത്രം മേൽശാന്തി സനോജ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രാങ്കണത്തിൽ നടക്കും.