നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിലെ ഐരൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പാനൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജോണി വിതയത്തിൽ, ജോമി ജോസഫ്, സി.ടി. ജോസ് , ഡേവീസ് കൂനംപറമ്പ്, ബേബി മണവാളൻ, എ.ആർ. രാജേഷ് കുമാർ, സജിമോൻ കോട്ടയ്ക്കൽ, സുജി റോമു, പോൾ പി. ജോസഫ്, മിനി പോളി, മീന അബ്രഹാം, റോജി ഫ്രാൻസിസ്, സി. രാജൻ എന്നിവരാണ് വിജയിച്ചത്.