കൊച്ചി : സുവിശേഷ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിെത്തിയ ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനേയും മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയും ഒഡീഷയിൽ ചുട്ടെരിച്ചുകൊന്നതിന്റെ കഥ പറയുന്ന ;" സഹനത്തിന്റെ പാത" എന്ന ചിത്രത്തിന്റെ പ്രദർശനം തുടങ്ങി. ഡോ.ദിലീപ് വാഗിന്റെ വാർ പാത്ത് എന്ന ചലച്ചിത്രത്തിന്റെ മൊഴിമാറ്റമാണ് സഹനത്തിന്റെ പാത.

നാളെ(ബുധൻ)​ വെെകിട്ട് 3 നും 6 നും പാലാരിവട്ടത്തെ പി.ഒ.സി ഓഡിറ്റോറിയത്തിൽ നടക്കും. നിർമ്മാതാവ് ഡോ. ദിലീപ് വാഗ് പ്രസംഗിക്കും. മാധ്യമ പ്രവർത്തകൻ ഡോ.ബാബു കെ.വർഗീസ് പ്രഭാഷണം നടത്തും.