നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ആറ് ലക്ഷം രൂപ വിലവരുന്ന 160 ഗ്രാം സ്വർണം കസ്റ്റംസ് വിഭാഗം പിടികൂടി. ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയാണ് പിടിയിലായത്. സ്വർണാഭരണങ്ങളിൽ റേഡിയം പൂശിയിരിക്കുകയായിരുന്നു. ഇത്തരത്തിൽ രൂപം മാറ്റിയ സ്വർണാഭരണങ്ങൾ ഒറ്റ നോട്ടത്തിൽ വെള്ളി ആഭരണങ്ങൾ പോലെയാണ് തോന്നുക. സംശയം തോന്നി നടത്തിയ കൂടുതൽ പരിശോധനകളിലാണ് ഇവ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്‌.