നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ മാമ്പ്ര ഇടതുകര മൂവേലി നാരങ്ങാപറമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

ആറ് പതിറ്റാണ്ടിലധികം പഴക്കമുള്ള റോഡ് കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയിലാണ്. ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗ പ്രദേശങ്ങളിലേയും റോഡുകൾ സഞ്ചാരയോഗ്യമാക്കിയെങ്കിലും മാമ്പ്ര - ഇടതുകര - മൂവേലി നാരങ്ങാപ്പറമ്പ് റോഡിനെ അവഗണിച്ചുവെന്ന് നാട്ടുകാർ ആരോപിച്ചു. ഗ്രാമസഭയും റോഡിന്റെ ശോചനീയസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതുവഴി ഓട്ടം വിളിച്ചാൽ പോലും വരാത്ത അവസ്ഥയാണ്. കഴിഞ്ഞ മാസം കാൽനടയായിപോയ സ്ത്രി കനാലിൽ വീണ് ഗുരുതരമായി പരിക്കേറ്റു