കൊച്ചി: എറണാകുളം ഗവ. ലാ കോളേജിൽ നിയമ വിഷയത്തിൽ മൂന്ന് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ നിയമനത്തിന് പരിഗണിക്കുന്നതിനു വേണ്ടി വിശദമായ ബയോഡാറ്റയും, ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.