bjp
ബി.ജെ.പിയിലേക്ക് പുതിയതായി ചേർന്നവർ നേതാക്കൾക്കൊപ്പം

ആലുവ: യുവമോർച്ച ആലുവ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.ജെ.പിയിലേക്ക് പുതിയതായി ചേർന്നവർക്ക് അംഗത്വം നൽകി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് മിഥുൻ ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. ആശിഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദിനിൽ ദിനേശ്, വൈസ് പ്രസിഡൻറ് സലീഷ് ചെമ്മണ്ടൂർ, രാജീവ് മുതിരക്കാട്, ജി. കാശിനാഥ്, എം.എൻ. ഗോപി, കെ.ജി. ഹരിദാസ്, രൂപേഷ് പൊയ്യാട്ട്, ബാബു കരിയാട്, എ. സെന്തിൽകുമാർ എന്നിവർ സംസാരിച്ചു.