padanopakaranam
പ്രതിഭ തീരം, കായിക തീരം പദ്ധതി പരിശീലനത്തിന്റെ ഉദ്ഘാടനം ആദ്യ ക്ലാസ് എടുത്ത് എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഇ ജി ബാബു നിർവഹിക്കുന്നു.

ഉദയംപേരൂർ : തീരദേശ മേഖലയിലെ വിദ്യാർത്ഥികളുടെ പഠന, പഠനേതര മേഖലകളിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രതിഭ തീരം, കായിക തീരം പദ്ധതിക്ക് ഉദയംപേരൂരിൽ തുടക്കമായി. പതിനെട്ടാം വാർഡ് കുടുംബശ്രീയുടെയും വായന മുറ്റത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലനത്തിന്റെ ഉദ്ഘാടനം ആദ്യ ക്ലാസ് എടുത്ത് എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഇ ജി ബാബു ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ എസ് ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു . തീരമേഖലയിലെ വിദ്യാർത്ഥികൾക്ക് കല, സാഹിത്യം, നിയമം, യോഗ, പി.എസ്.സി പരിശീലനം എന്നിവ സൗജന്യമായി നൽകുന്ന പദ്ധതിയിൽ വിവിധ മേഖലയിലെ പ്രഗത്ഭരുടെ സഹകരണത്തോടെ ഞായറാഴ്ചകളിലാണ് പരിശീലനം സംഘടിപ്പിക്കുക.അക്ഷര സാഗരം പഠിതാക്കൾക്ക് ഉള്ള പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് നിർവഹിച്ചു..