തൃക്കാക്കര : തൃക്കാക്കര നഗര സഭയിലെ നാല്പത്തി മൂന്ന് ഡിവിഷനുകളിൽ ഒഴിവുവന്ന 1,4,8,10,11,13,14,15,16,19,21,23,24,26,29,30,31,33,34,35,36,39,41,43,എന്നീ വാർഡുകളിലേക്ക് ആശാവർക്കറാവാൻ അപേക്ഷകൾ ക്ഷണിച്ചു.ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് അഞ്ച് വൈകീട്ട് അഞ്ചിന് മുമ്പ് നഗര സഭ ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ അതാത് വാർഡിൽ നിന്നുള്ളവരും 25 നും 45 നും ഇടയിൽ പ്രായമുളളവരും എട്ടാംക്ലാസ് വിദ്യാഭ്യാസം നേടിയിട്ടുള്ളവരുമാവണം.
അഭിമുഖ പരീക്ഷ ഓഗസ്റ്റ് 07 ന് കൗൺസിൽ ഹാളിൽ നടക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണമെന്ന് മുൻസിപ്പൽ സെക്രട്ടറി പി .എസ് .ഷിബു അറിയിച്ചു