കൊച്ചി: മത്സ്യത്തൊഴിലാളി കുടുംബവിവര രജിസ്റ്ററിന്റെ പ്രകാശനവും ശില്പശാലയും ആഗസ്റ്റ് രണ്ടിന് രാവിലെ 11ന് എറണാകുളം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണകേന്ദ്രത്തിൽ നടക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സാഫ് പദ്ധതികൾ, മത്സ്യവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് സെമിനാറും ക്ഷേമനിധി ബോർഡ് അംഗത്വത്തിനുള്ള നടപടിക്രമങ്ങൾ എന്നതിനെക്കുറിച്ച് ചർച്ചയും നടക്കും. ഹൈബി ഈഡൻ എം.പി, ജോൺ ഫെർണാണ്ടസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.