കാലടി: കാലടി മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ നേതൃത്വത്തിൽ നാളെ കർക്കടക വാവുബലി തർപ്പണം നടക്കും. വെളുപ്പിന് നാലിന് പെരിയാറിന്റെ തീരത്ത് മേൽശാന്തി ചേർത്തല അഭിലാഷിന്റെ മുഖ്യ കാർമ്മികത്വത്തിൽ ബലി തർപ്പണത്തിന് തുടക്കം കുറിക്കുംം. ബലിയിടാൻ എത്തുന്നവർക്ക് പ്രഭാതഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പെരിയാറിന്റെ മറുകരയായ ഒക്കലിലും ബലിയിടാൻ സൗകര്യം ഒരുക്കിയതായി സംഘാടകർ അറിയിച്ചു.