തൃക്കാക്കര : ജനകീയ ആസൂത്രണ പദ്ധതിപ്രകാരം പടമുകൾ ഗവ.യു.പി സ്കൂളിൽ നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം തുറന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തൃക്കാക്കര നഗര സഭ ചെയർപേഴ്സൻ ഷീല ചാരു ഉദ്ഘാടനം ചെയ്തു.സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം വൈസ്.ചെയർമാൻ കെ.ടി.എൽദോ നിർവഹിച്ചു.വാർഡ് കൗൺസിലർ സി.പി സജിൽ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിട്രസ് സി .എസ് .ലീല,കൗൺസിലർമാരായ എം .എം നാസർ,കെ .എ നജീബ്,അഡ്വ.പി .എം സലിം.രാജു വാഴക്കാല.എം എ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.