കൊച്ചി : അരൂർ - കുമ്പളം പാലത്തിലെ ടോൾ പിരിവ് വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകളുടെ നിർമ്മാണം പൂർത്തിയാകുംവരെ നിറുത്തിവയ്ക്കണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും ഇന്ധനനഷ്ടവും സഹിച്ചെത്തുന്ന യാത്രക്കാരോടുള്ള അനീതിയാണ് ടോൾ പിരിവെന്ന് മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ പറഞ്ഞു. താത്കാലികമായെങ്കിലും ടോൾ പിരിവ് നിറുത്തി ജനങ്ങളോട് കരുണ കാണിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.