കൊച്ചി: വൈപ്പിൻ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിന് സീറ്റുകൾ ഒഴിവ്. താൽപര്യമുള്ള വിദ്യാർത്ഥികൾ ജൂലായ് 31,​ ആഗസ്റ്റ് 1 എന്നീ തീയതികളിൽ എം.ജി യൂണിവേഴ്സിറ്റിയുടെ യു.ജി പ്രവേശന വെബ്സൈറ്റായ cap.mgu.ac.in ൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം.