കിഴക്കമ്പലം: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കുന്നത്തുനാട് മേഖലാ കമ്മിറ്റി, ഡി.വൈ.എഫ്.ഐ കുന്നത്തുനാട് മേഖലാ കമ്മിറ്റി, ഐ.എം.എയുടെയും സംയുക്താഭിമുഖ്യത്തിൽ മേഖല ശില്പശാലയും രക്തദാന ക്യാമ്പും നടത്തി. കനിവ് പാലിയേറ്റിവ് കെയർ ജില്ലാ കൺവീനർ എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ലിജി മോൾ, എൻ.എം. അബ്ദുൽകരീം, സി.പി. ഗോപാലകൃഷ്ണൻ, എൻ.വി. രാജപ്പൻ, ടി. തോമസ്, എൻ.വി. വാസു, മുഹമ്മദലി ഹുസൈൻ എന്നിവർ പ്രസംഗിച്ചു.