നെടുമ്പാശേരി: രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പാലപ്രശ്ശേരി തേറാട്ടിക്കുന്നിൽ കുടിവെള്ള ബോട്ടിലിംഗ് യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. പഞ്ചായത്തിലെ രൂക്ഷമായ ജലക്ഷാമംവാഹനങ്ങളിൽ കുടിവെള്ളം എത്തിച്ചാണ് പരിഹരിക്കുന്നത്.
നാട്ടുകാർ ജനകീയ സമരസമിതിക്ക് രൂപം നൽകി. പഞ്ചായത്തംഗം കെ.എം. അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ കെ.കെ നാസർ, പി.ബി സുനീർ, കെ.എസ് സുനീർ, കെ.കെ സുധീർ (നിയമോപദേശ സമിതി അംഗങ്ങൾ), കെ.എം. കുഞ്ഞുമുഹമ്മദ് (ചെയർമാൻ ), എബിൻ മാധവൻ തേറാട്ടികുന്ന് (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.