കൊച്ചി: വഴിയോര കച്ചവട സംരക്ഷണ നിയമം പഞ്ചായത്തുകളിൽ നടപ്പിലാക്കുക, അന്യായമായ ഒഴിപ്പിക്കൽ അവസാനിപ്പിക്കുക, വഴിയോര കച്ചവട തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 1 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു )​നേതൃത്വത്തിൽ രാപകൽ സത്യാഗ്രഹ സമരം ആരംഭിക്കും. എറണാകുളം ജില്ലയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യും എറണാകുളം ജില്ലാ സെക്രട്ടറി കെ.എ ഉസ്മാൻ ജാഥാ ക്യാപ്റ്റനായും അബ്ദുൾ കരീം വൈസ് ക്യാപ്റ്റനായും സി.എസ് സുരേഷ് ജാഥാ മാനേജരായും ജാഥ നയിക്കും.