joji-p-jose
ജോജി പി ജോസ്

തൃക്കാക്കര : ദീർഘ കാലസേവനത്തിന് ശേഷം എറണാകുളം ആർ .ടി .ഒ ജോജി .പി. ജോസ് സർവീസി​ൽ നി​ന്ന് വി​രമി​ക്കുന്നു. പ്രളയകാലത്തെ മികച്ച പ്രവർത്തനത്തിന് മുഖ്യമന്ത്രി,ട്രാൻസ് പോർട്ട് മന്ത്രി എന്നിവരിൽ നിന്നും അനുമോദന പത്രം ലഭിച്ചു.2014 ൽ മന്ത്രിയുടെ ട്രാൻസ്‌പോർട്ട്മെഡലി​ന് അർഹനായി​. മൂന്ന് തവണ ഗുഡ് സർവീസ് എൻട്രി .1992 ൽ എ.എം.വി.ഐ ആയി തൃശൂർ ആർ .ടി ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു.തുടർന്ന് വടക്കാഞ്ചേരി, ഗുരുവായൂർ, പാലക്കാട്, എറണാകുളം,മട്ടാഞ്ചേരി, ആലുവ എന്നിവിടങ്ങളിൽ എം.വി.ഐയായിരുന്നു .2003 ൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി.എറണാകുളം, ഗുരുവായൂർ, പാലക്കാട്, പാല, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ ജോലിചെയ്ത അദ്ദേഹം2011 ൽ ജോയിന്റ് ആർ .ടി .ഒയായി മട്ടാഞ്ചേരി,തൃപ്പൂണിത്തുറ ,ആലുവ എന്നിവിടങ്ങളിൽപ്രവർത്തി​ച്ചു. 2017 ൽ കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി ഒയായി​. കോതമംഗലം കോട്ടപ്പടിയിൽ അദ്ധ്യാപകനായിരുന്ന പുതുക്കുന്നത്ത്‌ വർഗ്ഗീസ് ജോസഫി ന്റെയും ചിന്നമ്മ ജോസഫിന്റെയും രണ്ടാമത്തെ മകനാണ്. ഭാര്യ: ഡെയ്സി ,മകൻ: ആഷിക് ജോജി (എൻജി​നീയർ , ബാംഗ്ലൂർ. )സഹോദരങ്ങൾ :ബോബൻ .പി .ജോസ് (എൻജിനീയർ ),ബിജു പി ജോസ് (ബിസിനസ്). കൊച്ചിൻ യൂണിവേഴ്സിറ്റിഅൽഫിയാ നഗറിൽ താമസം,