musthafa
തോട്ടക്കാട്ടുകര മുസ്ലീം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച 'ആദരവ് 2019' ജമാഅത്ത് ഇമാം കെ.എം. അജ്മൽ മുസ്തഫ ബാഖവി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തോട്ടക്കാട്ടുകര മുസ്ലീം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച ആദരവ് 2019 ൽ എസ്.എസ്.എൽ.സി, പ്ളസ് ടു, മദ്രസാ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയവരെ അനുമോദിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ 29-ാം റാങ്ക് നേടി ആലുവയുടെ അഭിമാനമായ ശ്രീലക്ഷ്മിയെയും ആദരിച്ചു.

തോട്ടക്കാട്ടുകര ജമാഅത്ത് ഇമാം കെ.എം. അജ്മൽ മുസ്തഫ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മി​റ്റി പ്രസിഡന്റ് എം.എ. നാദിർഷ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. മുഹമ്മദ് കുഞ്ഞ്, ട്രഷറർ അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്റ് നാസർ എളമന എന്നിവർ സംസാരിച്ചു.