കൊച്ചി: നഗരസഭയുടെ പാലിയേറ്റീവ് കെയർ പദ്ധതി പ്രകാരം പാലിയേറ്റീവ് പരിചരണത്തിനായി കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന നഴ്സുമാരുടെ ഇന്റർവ്യൂ ഇന്ന് നടക്കും. പ്രതിമാസം 15000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ ഇന്ന് രാവിലെ പത്തിന് കോർപ്പറേഷൻ ഓഫീസിൽ നടക്കുന്ന ഇന്റർവ്യുവിൽ പങ്കെടുക്കണം.ഉദ്യോഗാർത്ഥികൾ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് അല്ലെങ്കിൽ ജെ,പി.എച്ച്.എൻ കോഴ്സ് പാസായിരിക്കണം. നഴ്സിംഗ് മേഖലയിൽ ഒരു വർഷത്തെ പരിചയമുള്ളവരായിരിക്കണം.